പാരമ്പര്യമായിത്തന്നെ ഞങ്ങളുടെ തറവാട് കടലുമായും തൊട്ടിയുമായും ബന്ധപ്പെട്ട് കവിതകളെഴുതിയ അരയന്മാരുടെ വകയാണ്. ഉറുദു ഭാഷയില്‍ ഞങ്ങള്‍ക്കുള്ള പൊക്കിള്‍ക്കൊടിബന്ധം അറിയണമെങ്കില്‍ 'വിപ്ലവം ജയിക്കട്ടെ' എന്നതിന്റെ പരിഭാഷ നോക്കിയാല്‍ മതി.സത്യത്തില്‍ അതാണല്ലോ ഞങ്ങള്‍ ലക്ഷ്യമാക്കിയ നയപരിപാടി.
പണ്ടത്തെ കാര്ണോന്മാര് അതൊക്കെ പറഞ്ഞപ്പോള്‍ ആ ചിന്തകളില്‍ മനസ്സുണ്ടായിരുന്നു, സമര്‍പ്പണമുണ്ടായിരുന്നു, തേങ്ങാക്കൊലയായിരുന്നു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്‍ വേണമെങ്കില്‍ എഴുതിപ്പിടിപ്പിക്കും! അന്നത്തെ വന്ദ്യവയോധികതയിലും യൗവനം തുടിച്ചിരുന്ന അവരെക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ് ഞങ്ങള്‍ ഇപ്പോഴത്തെ നേതൃപുംഗവന്മാരെന്ന് ആര്‍ക്കാണറിയാത്തത്?!
അവര്‍ തലകുത്തിനിന്നിട്ട് സാധിക്കാത്ത കാര്യമല്ലേ ഇപ്പോള്‍ ഞങ്ങള്‍ നേടിയിരിക്കുന്നത്? സംശയമുണ്ടെങ്കില്‍ സ്വാധീനമേഖല, സാമ്പത്തികമേഖല,ജനകീയപിന്തുണാമേഖല, സ്വര്‍ഗ്ഗീയസൗഖ്യമേഖല ഇങ്ങനെ ഓരോ രംഗവും നോക്കിക്കോളൂ. എന്തെങ്കിലും പ്രസ്താവിക്കാന്‍ നിങ്ങള്‍ക്ക് നാവിറങ്ങിപ്പോകും.
കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യയശാസ്ത്രവിശകലനങ്ങളെക്കുറിച്ചാണല്ലോ സംസാരിച്ച് തുടങ്ങിയത്? 1964-ല്‍ ഒടക്ക് വച്ച് കൊറേ തൊട്ടിയും വെള്ളവും ഞങ്ങള്‍ സ്വന്തമാക്കി. ജനകീയ കൂടോത്രം ആയിരത്തൊന്ന് കുഴിച്ചിട്ട് തറവാടിന് ബര്‍മ്മ വച്ചു. അന്ന് ഞ്ങ്ങളുടെ തൊട്ടിയില്‍ അനങ്ങാതിരുന്ന വെള്ളത്തില്‍ സമുദ്രത്തെ ആവാഹിച്ച് ലയിപ്പിച്ചു. ഉടവാളും വിളക്കുമായി കാവലിരുന്ന കടല്ക്കിഴവന്മാരെ തൊഴിച്ച് ഒരു വശത്താക്കി. അമ്മാവന്മാരും അണ്ണന്മാരും ഗുരുക്കന്മാരും അങ്ങനെ ഞങ്ങള്‍ക്ക് ചതുര്‍ഥിയായി. വേറെ കെട്ടിടവും വസ്തുവഹയും സൈന്യവും ക്രമീകരിച്ച് കടലില്‍ ഞങ്ങള്‍ അവകാശം സ്ഥാപിച്ചു.
പിന്നെ എക്കാലവും കൊറെ ആള്ക്കാര് കാലാകാലം തൊട്ടിയില്‍ കടല്‍വെള്ളം പകുത്തെടുത്ത് പിണങ്ങിപ്പോവുക എന്ന ഞങ്ങളുടെ പാരമ്പര്യത്തൊഴില്‍ ചെയ്തുകൊണ്ടേയിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം' അങ്ങനെയൊരെണ്ണമായിരുന്നു. അവിടെയും തീര്‍ന്നില്ല ആ ജ്വരത്തിന്റെ ആവര്‍ത്തനം. കൊലമരത്തീന്ന് രക്ഷപ്പെട്ട കേപ്പീയാര്‍ മൂപ്പീന്നും തൊട്ടിയില്‍ വെള്ളം നിറച്ച് പടിയിറങ്ങി. അതിനു പുറകേ പല വില്ലാളികളും... ഒടുവില്‍ മാടായിക്കാരന്‍ കളരിഗുരുക്കളും, ആലപ്പുഴക്കാരി ഉണ്ണിയാര്‍ച്ചയും, കൊച്ചീല് ചൊറിയാന്‍ ഇടയാക്കിയ യോദ്ധാവും സംഘവും... എല്ലാവരും സ്വന്തം തൊട്ടിയില്‍ കടലിനെ കോരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നിട്ട് കടല്‍ ക്ഷീണിച്ചോ? ഇല്ലല്ലോ? കൂടുതല്‍ ശക്തമായ തിരകളുമായി ആഞ്ഞടിക്കുകയല്ലേ.
പിന്നെ.. മാലിന്യത്തിന്റെ കാര്യം! അതിപ്പോ... എല്ലാ കടലുകളും മലിനമാകുമ്പോള്‍ ഞങ്ങടെ കടല്‍ മാത്രം മലിനമാവരുതെന്ന് നിങ്ങള്‍ക്കെന്താ ഇത്ര വാശി? ഓരോരോ സാഹചര്യവും അതിന്റെ അനുകൂലനങ്ങളുമല്ലേ കടലിനെ തിരകളുള്ള വിശാലതയായി നില നിര്‍ത്തുന്നത്?
ഇപ്പോള്‍.. ചില കുഴികുത്തികള്‍ ഈ കടലിനെ തൊട്ടിയിലാക്കി പുതിയ കടല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ... പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കൊക്കെ എന്തറിയാം ഈ കടലിനെക്കുറിച്ച്? ഉര്‍ദ്ദുവിലുള്ള ആ കവിതയില്‍ എന്താണ് പറയുന്നത്? തൊട്ടിയിലേക്ക് പകര്‍ന്ന കടലില്‍ തിര ഉണ്ടായില്ല എന്ന്.. അല്ലേ? കടലിലേ തിരയുള്ളൂ, തൊട്ടിയില്‍ തിര ഉയരില്ല. എത്ര മനോഹരമായ കവിത!
സത്യത്തില്‍ നാമെല്ലാം... വിഢ്ഡികളാണ്. കടലിനെക്കുറിച്ചുള്ള ഒരു സാമാന്യതത്വം പോലും അറിയാത്ത പമ്പരവിഢ്ഡികള്‍. കടലില്‍ നിന്നുള്ള നീരാവിയാണ് മേഘമായി, മഴയായി വീണ്ടും കടലിനെ... ഭൂമിയെ നിലനിര്‍ത്തുന്നതെന്ന്. കടലില്‍ തോണിയിറക്കി, തുഴയേറ്റി, വലവീശി, മുങ്ങാംകുഴിയിട്ട് അടിത്തട്ടിലെത്തി മുത്ത് വാരി തിരിച്ചെത്തിയ കാരണവന്മാര് പറഞ്ഞ അറിവടയാളങ്ങള്‍ മറന്നതിന്റെ കേടാണ് ഈ നമ്മള് ചുമക്കുന്ന അറിവില്ലായ്മയെന്ന്!
ങാ.. പോട്ടെ. കടല്‍ ഇനിയും ബാക്കി. അതില്‍ വിഷം കലരാതെ സൂക്ഷിച്ച് കരയ്ക്കാകെ ചാകര ഉത്സവങ്ങള്‍ സമ്മാനിക്കാന്‍ എവിടെ നല്ല മുക്കുവന്മാര്? അതാണ് ഇന്നത്തെ സന്ദേഹം.
Sunday, March 01, 2009
കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം - ചില പ്രത്യയശാസ്ത്രവിശകലനങ്ങള്‍
Labels:
കടല്‍,
തോട്ടി,
പ്രത്യയസാസ്ത്രം,
വിശകലനം,
വെള്ളം
Subscribe to:
Post Comments (Atom)
8 comments:
കടല്‍, തൊട്ടി, വെള്ളം, കപ്പല്‍ച്ചേതം... ചില പ്രത്യയശാസ്ത്രവിസകലനങ്ങള്...
വായിക്കാം...
:)
രാജ്യം വിധിനിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സമയത്തു തന്നെ വേണമായിരുന്നോ താങ്കളെപ്പോലെ വിവരമുള്ള ഒരാളുടെ കീ ബോർഡിൽനിന്ന് ഇങ്ങനെ ഒരെണ്ണം?
ഇതിനു മറുപടി എഴുതാൻ മാത്രം പുതുമയൊന്നുമില്ല.ഈ പോസ്റ്റിന്. എങ്കിലും, വ്യത്യസ്ഥമായ അഭിപ്രായങ്ങളെ മാനിയ്ക്കുന്ന ഒരളല്ലാതാകാൻ തരമില്ല താങ്കൾ.
അതുകൊണ്ട് ആ കാളിദാസ്ന്റെ സമകാലിക ചിന്തകളിലെ പുതിയ പോസ്റ്റിൽ നടന്ന സംവാദവും , മാരീചന്റെ ഒളിയമ്പുകളിലെ പുതിയ പോസ്റ്റും കമന്റുകളും ഒക്കെ ഒന്നു നോക്കി വരൂ. അങ്ങനെ ചിന്തിയ്ക്കുന്നവരും ഉണ്ട് നാട്ടിൽ.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്നല്ലാതെന്തു പറയാൻ!
കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു ടൈപ്പു ചെയ്യുന്നതുപോലെ എളുപ്പമുള്ള ഒന്നല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് പ്രത്യേകിച്ചും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം എന്നും താങ്കൾക്ക് അറിയാതിരിയ്ക്കാൻ വഴിയില്ല. താങ്കളും ഒരു അനുകൂലശത്രുവിന്റെ വേഷത്തിലാകുന്നതു സങ്കടകരം തന്നെ.
രാഷ്റ്ട്രീയേതര വിഷയങ്ങൾക്ക് കമന്റു ചെയ്യുന്ന പതിവില്ലെങ്കിലൂം താങ്കളുടെ കവിതകൾ ഞാൻ വായിക്കാറുണ്ട്. എനിയ്ക്കു വളരെ ഇഷ്ടവും ആണ്.
എപ്പോഴും ഒരു ഇടതുപക്ഷ വിമർശകനായാലേ ഒരു ഇടതുപക്ഷ ആദേശശാലിയാകാൻ കഴിയൂ എന്ന വികലമായ ധാരണയിൽ താങ്കളും എത്തിപ്പെട്ടുപോയി എന്നത് എന്റെ വൈകിയുള്ള അറിവാണോ എന്ന് അറിയില്ല. കാരണം അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.
താങ്കളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഗൌരവമുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിറ്റാനുള്ള കുടില തന്ത്രങ്ങളുടെ സ്വാധീനത്തിൽ ഒരുമാതിരി ദുർബ്ബലഹ്ര്ദയരൊക്കെ വീണുപോകും!
ഞാന്‍ ഈ കമന്റ് ഇപ്പോഴാണ് വായിച്ചത്.
ഈ വിഷയം ഒരു കൊല്ലം കഴിഞ്ഞ് എഴുതാനുള്ള ഒന്നല്ല. അധികമാരും വായിക്കണമെന്ന നിര്‍ബ്ബന്ധമോ, വിഷയം ചെറുതാണെന്ന ധാരണയോ എനിക്കില്ല. അവിഭക്ത പാര്‍ട്ടി മുതല്‍ ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെറ്റുന്നതാണ്. (എന്റെ ബ്ലോഗ് പലപ്പോഴും എന്റെ വികാരപ്രകടനത്തിനുള്ള വേദിയുമാണ്.) അതില്‍ യോജിക്കാം വിയോജിക്കാം. അതിനര്‍ഥം ഞാന്‍ ഇടതുവിരുദ്ധനാണ് എന്നല്ല.വടികൊടുത്ത് അടി വാങ്ങുക എന്ന മനോവൈകല്യം ‘പരിപക്വര്’ എന്ന് നാം കരുതുന്ന നേതാക്കള്‍ തിരുത്താത്ത കാലത്തോളം ഇത്തരം അലയൊലികള്‍ ഉണ്ടാവുക സ്വാഭാവികം. അതില്‍, അക്ഷമ കൊണ്ട് ഫലമൊന്നുമില്ല. കുടിലതക്കാര് പറയുന്നതുകേട്ട് ചാടിപ്പുറപ്പെടുന്ന പ്രായം കഴിഞ്ഞു. 15 വര്‍ഷത്തെ സജീവ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിച്ച ശേഷമാണ് കമ്പ്യൂട്ടറും മറ്റും കാണുന്നത്. താങ്കളുടെ അഭിപ്രായത്തിന് നന്ദി. അതിലെ വികാരത്തോട് യോജിക്കുന്നു. തെറ്റുധാരണ വേണ്ട.
fantastic post!!
Coursework Writing | Assignment Writing | Essay Help
Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees. statistics help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help
Great article! this is very informative and useful to me.
---------------------
assignment_help
Hi,
We provide from the scratch assignment help and writing services to students in Australia. You can contact us 24/7 through live chat, phone or email.
assignment help
assignment help australia
Post a Comment