Thursday, September 28, 2006

'ആകാശങ്ങളില്‍ സംഭവിക്കുന്നത്‌'

കൂട്ടുകാരേ,


ഇങ്ങനെയൊരു നീണ്ട കുറിപ്പ്‌ ഉദ്ദ്യേശിച്ചിരുന്നതല്ല. കാര്യമായ ശാപ്പ്പ്പാടിനു മുമ്പ്‌ ചെറിയൊരു കടിയും കുടിയും എന്ന മട്ടില്‍ ഇതിനെ കണക്കാക്കിയാല്‍ മതി.ഇന്നലെ കിട്ടിയ രസകരവും ചിന്തനീയവുമായ ഒരു ചിത്രരൂപത്തിലുള്ള ഇ-മെയിലാണ്‌ ഈ അഭ്യാസത്തിന്റെ അടിത്തറ. ഇങ്ങനെ ചുരുക്കി പറയാം.

സ്വര്‍ഗ്ഗം ലക്ഷ്യമാക്കി അത്യുന്നതങ്ങളിലൂടെ പറക്കുന്ന ചെറിയ ഒരു വിമാനം കാണുന്നില്ലേ? അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ജംബോ ജെറ്റാണ്‌ ആ സാധനം.
യാത്രക്കാര്‍ ആരെല്ലമാണ്‌?

ബില്‍ ഗേറ്റ്‌സ്‌?

ഇല്ലല്ലോ.

കോണ്ടലിസ റൈറ്റ്‌, സോറി റോങ്ങ്‌!

ഇല്ലില്ല.

മൈക്കേല്‍ ജാക്സണ്‍.

ഓ.. ഇല്ലപ്പനേ!

പിന്നെ ആരൊക്കെയാണ്‌ അതിലുള്ള ഭാഗ്യശാലികള്‍?

ഫുട്ബോള്‍ രാജാവ്‌ റൊണാള്‍ഡോ, പയ്യന്റെ ഫേസ്റ്റ്‌ ലേഡി ഹിലാരി ക്ലിന്റണ്‍, നമ്മുടെ സമര്‍ത്ഥനും ദയാപരനുമായ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌, വിശാലഹൃദയത്തിനുടമയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പ, പിന്നെയൊരു കൊച്ചു സ്കൂള്‍ക്കുട്ടിയും.

അടുത്ത നൂറ്റാണ്ടില്‍ ലോകത്തു സംഭവിക്കാന്‍ പോകുന്ന 'എംഡന്‍' ബഹിരാകാശവല്‍ക്കരണം, ഉടുതുണിക്ക്‌ മറുതുണിയില്ലാത്തവരെ ഡയറ്റിംഗ്‌ പഠിപ്പിക്കല്‍, ചന്ദ്രന്‍ മുതല്‍ ചൊവ്വ വരെ 'എക്സ്പ്രസ്സ്‌ സ്കൈവേ' നിര്‍മ്മാണം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളില്‍ ഹാന്‍സം പ്ലേബോയ്‌ ഫാന്റം പ്രസിഡന്റ്‌ കത്തിക്കയറുന്നു.

ഈയവസരത്തില്‍ കണ്ട്രോള്‍ റൂമില്‍ നിന്ന്‌ കാപ്റ്റന്‍ അറിയിക്കുന്നു.

'മിസ്റ്റര്‍ പ്രസിഡന്റ്‌... വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഏതു നിമിഷവും തകരാം! താങ്കള്‍ക്ക്‌ എന്തെങ്കിലും പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?'

''ഓ.. ഡേര്‍ട്ടി... ബ്ലഡി... ഫ---ങ്ങ്‌.. ഫെല്ലോ! എനിക്കു തലയൂരാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് നീ പറയെടാ സദ്ദാമേ!'

പ്രസിഡന്റ്‌ വെരണ്ടില്ലെന്നേ! അപാര ധൈര്യശാലിയല്ലേ കക്ഷി!

'ഒരേയൊരു വഴിയേ ഉള്ളു....' എന്നു പറഞ്ഞ്‌ കേപ്റ്റന്‍ വാതില്‍ തുറന്ന്‌ പുറത്തേക്കു ചാടി വീരമൃത്യു വരിച്ചു.

ഇനിയിപ്പോ എന്താ സംഭവിക്കുക?.

അതാ വരുന്നു സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ സാക്ഷാല്‍ ശ്രീമാന്‍ റൊണാള്‍ഡോ...! സിസ്സര്‍കട്ട്‌ മോഡലില്‍ എന്തെങ്കിലും ഐഡിയ...?

'ഞാന്‍ ഫുട്ബോള്‍ ലോകത്തിന്റെ മാന്ത്രിക സാന്നിധ്യമാണ്‌. ആരാധകരുടെ വിലാപം ഞാന്‍ ഇപ്പോഴേ കേള്‍ക്കുന്നു. എനിക്ക്‌ മരിക്കാന്‍ പറ്റില്ലാ.'
ഒരു പാരച്യൂട്ട്‌ കൈക്കലാക്കി അയാള്‍ ഓഫ്‌ സൈഡിലേക്കു ചാടി.

'സ്വീറ്റ്‌ ഓള്‍ഡ്‌ ലേഡി' ഹിലാരി ക്ലിന്റണ്‍ അന്നനടയില്‍ പ്രതികരിച്ചു.

'ഞാനോ...? മുന്‍ പ്രസിഡന്റിന്റെ ഭാര്യയാണെന്നു മാത്രമല്ല, ഭാവി അമേരിക്കയുടെ പ്രസിഡന്റുമാണ്‌ ...! ഞാന്‍ മരിച്ചാല്‍ ലോകം തല കീഴ്‌മേല്‍ മറിയും. തീര്‍ച്ച!'
ആ മാന്യവനിതയും ഒരു പാരച്യൂട്ട്‌ കൈക്കലാക്കി, സെറീന വില്യംസ്‌ സ്മാഷ്‌ ചെയ്യാന്‍ ചാടുന്നതു പോലെ മുങ്ങിക്കളഞ്ഞു.

അതാ വരുന്നു മൂന്നാം യാത്രികന്‍!

അല്ലാ... യാരിതു...? രായമാണിക്ക്യവാണോടേയ്‌യ്‌യ്‌..!'

'ആണുങ്ങളായിട്ടൊള്ള പലേവരും എന്തരെല്ലാം കയ്യാങ്കളികളും കളിച്ച്‌ കെട്ടിപ്പൊക്കിയ സാമ്രാജ്യവാണെടേയ്‌... ഈ അമേരിക്കാവ്‌. അതിനെ പൊളിക്കാനെക്കൊണ്ട്‌ യാരോ പ്ലാന്‍ ചെയ്ത നാടകമെടേയ്‌... ഇത്‌. എന്തരവമ്മാര്‌ ഭീകരമ്മാരു വിജാരിച്ചാലും നമ്മളെ പൊളിക്കാനെക്കൊണ്ട്‌ പട്ടുവോടേ അപ്പീ? ഈ ഞാന്‌, അമേരിക്കായുടെ ഹിസ്റ്ററീലെ ചരിത്രവല്ലിയോടേ ചരിത്രം! ഏറ്റോം സുമുഖസുന്ദരനും മിടുക്കനുമായിട്ടൊള്ള പ്രസിഡന്റായ ഞാന്‌ ചാവാനോടേയ്‌ ..! വേറെ പണിനോക്കിന്‌ അപ്പികളേ..!'

അതിയാനും അടുത്ത പാരച്യൂട്ടെടുത്ത്‌ രച്ചപ്പെട്ടാച്ച്‌..!

'ഈശോമിശിഹായ്ക്ക്‌ സ്തുതിയായിയിരിക്കട്ടെ.'

'ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ... '

'വന്ദ്യപിതാവ്‌, നാലാം യാത്രക്കാരന്‍, അഞ്ചാമനെ നോക്കി.

ഒരു പാവം സ്കൂള്‍ക്കുട്ടി.
കഷ്ടം! ഇവന്റെ ജീവന്‍ എങ്ങനെ രക്ഷിക്കും എന്ന്‌ വിശുദ്ധപിതാവ്‌ ചിന്താകുലനാായി.
ആകെ അവശേഷിക്കുന്ന ഒരേയൊരു പാരച്യൂട്ട്‌ താനെടുത്താല്‍ ഈ കിളുന്നു ജീവന്‍ അതിന്റെ യാത്ര നിമിഷങ്ങല്‍ക്കുള്ളില്‍ അവസാനിപ്പിക്കേണ്ടിവരും. അത്‌ ദൈവത്തിന്റെ മാര്‍ഗ്ഗമല്ല.
അദ്ദേഹം ഒരു ചെരു പുഞ്ചിരിയോടെ കുട്ടിയോട്‌ പറഞ്ഞു.

'ഞാന്‍ ജീവിതത്തിന്റെ എത്രയോ ഋതുഭേദങ്ങള്‍ കണ്ടവനാണ്‌? ഇനി കര്‍ത്താവിന്റെ തീരുമാനം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ. കുഞ്ഞേ... വേഗം നീ.. അവശേഷിക്കുന്ന ഒരേയൊരു പാരച്യൂട്ടെടുത്ത്‌ രക്ഷപ്പെട്ടോളൂ.'

കുഞ്ഞന്‍ .. പാവം സ്കൂള്‍ക്കുട്ടി പൊട്ടിച്ചിരിച്ചു.

'പിതാവേ... നമുക്കു രണ്ടാള്‍ക്കും രക്ഷപ്പെടാന്‍ രണ്ടു പാരച്യൂട്ടുകള്‍ ഇനിയും ബാക്കിയുണ്ട്‌...'

വിശുദ്ധപിതാവ്‌ അല്‍ഭുതം കൂറി...!

'ആ ബുദ്ധിമാനായ പ്രസിഡന്റ്‌ എന്റെ സ്കൂള്‍ബാഗുമെടുത്തിട്ടാ ഡൈവ്‌ ചെയ്തെ...'

'ദൈവമേ, നീ ചെയ്യേണ്ടത്‌ ചെയ്തല്ലോ!' അദ്ദേഹം കുരിശു വരച്ചു.

***
(ഈ ക്ഷിപ്രരചന നിങ്ങള്‍ എങ്ങനെ വായിച്ചു? തോന്നിയത്‌ തുറന്നു പറയുക.)

അച്ചാര്‍:

ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ജോര്‍ജ്‌ ബുഷിനെ കണ്ടുമുട്ടിയാല്‍?

സുരേഷ്ഗോപി മോഡലില്‍:

'ഗെറ്റ്‌ ലോസ്റ്റ്‌.. യൂ... ഫ...ഇങ്ങ്‌ ഗായ്‌. യൂ ആര്‍ ദ ലോവെസ്റ്റ്‌ പ്രൊഫെഷണല്‍ ഇഡിയറ്റ്‌ ഏന്റ്‌ ദ ഹൈയെസ്റ്റ്‌ ഫൂളിഷ്‌ പ്രസിഡന്റ്‌ ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക. ഐയാം ഷെയിംഫുള്‍ ദാറ്റ്‌ ഇന്‍ യൂ ആര്‍ യൂസിംഗ്‌ ഏ ഫാദര്‍ ഡസിഗ്നേഷന്‍ വിത്‌ യുവര്‍ നേം. റിമൂവ്‌ ദാറ്റ്‌ ജോര്‍ജ്‌. ബ്ലഡി ഷിറ്റ്‌...'.

***

9 comments:

ബെന്യാമിന്‍ said...

പോരട്ടങ്ങനെ പോരട്ടെ കഥകള്‍ ഇനിയും പോരട്ടെ....
മൈനാഗാ.. രണ്ടു പോസ്റ്റുകളും സൂപ്പര്‍..!!

കരീം മാഷ്‌ said...

കലക്കന്‍ വിറ്റുകള്‍. വരട്ടെ ഓരോന്നായി.

ദിവാസ്വപ്നം said...

മൈനാഗാ,

പോസ്റ്റിട്ടിട്ട് ഇങ്ങനെ എല്ലാ ബ്ലോഗിലും ചെന്ന് പരസ്യം വിളിച്ച് പറയുന്നത് മോശമല്ലേ. അതും സാക്ഷാല്‍ ഏവൂരാന്റെ പോസ്റ്റില്‍ ആണ് ഒരു പരസ്യം ഇട്ടിരിക്കുന്നത് ! പുള്ളിക്കാരന്‍ കാണുന്നതിനു മുന്നേ ഡിലീറ്റിക്കോ...

അവനവന്റെ പോസ്റ്റില്‍ മാത്രം ഒരു കമന്റിട്ടാല്‍ തന്നെ എല്ലാവരും കണ്ട് വന്ന് വായിച്ചോളും. 28-ന് ഇട്ട ഈ പോസ്റ്റ് ഇതിനോടകം പലരും വായിച്ചിട്ടുമുണ്ടാവും.

അരവിന്ദ് :: aravind said...

ദിവായോട് ശക്തമായി പ്രതിഷേധിക്കുന്നു.
സാക്ഷാല്‍ ഏവൂരാന്‍ എന്നുള്ളത് തിരുത്തി, സാക്ഷാല്‍ ഏവൂരാന്റേയും സാക്ഷാല്‍ അരവിന്ദന്റേയും പോസ്റ്റില്‍ ആണ് പരസ്യം ഇട്ടിരിക്കുന്നതെന്ന് വായിക്കണം എന്നപേക്ഷ.

;-))

പോസ്റ്റ് വായിക്കുന്നില്ല മൈനാഗാ. പോസ്റ്റിട്ട വിവരം അറിഞ്ഞു. സന്തോഷം.

ദിവാസ്വപ്നം said...

ഹ ഹ ഹ

അങ്ങനെ തന്നെയാവട്ടെ അരവിന്ദാ :-)

Kaippally said...

എന്നെ വിളിച്ചതു കോണ്ടു വന്നതാണു. ബ്രേക്ക് പോയ പഴേ bedford ലോറി കണാക്കാണ്‍ ഞാന്‍ വല്ലതും മലയാളത്തില്‍ വായിച്ച് ഓപ്പിക്കുന്നതു. സാരമില്ല.


എന്തായാലും ഇതു വായിച്ച് ഞാന്‍ ഞെട്ടി !!. വായിച്ചിട്ട് കസ്സേരയില്‍ നിന്നും പുറകോട്ടു വീണു.

വീണ്ടും എഴുതുക. എഴുതി എഴുതി വളരുക.

പിന്നെ.

ഈ അടുത്തെങ്ങും എന്നെ അറിയിക്കണം എന്നില്ല.

അലിഫ് /alif said...

"ഈ അടുത്തെങ്ങും എന്നെ അറിയിക്കണം എന്നില്ല", കൈപ്പള്ളി, അതു സൂപ്പര്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ ഒപ്പിച്ച സംഭവം അത്ര ചൂടുള്ളതാണെന്നു ഇപ്പോഴാണു മനസ്സിലായത്‌.

മഹാപരാധത്തിനു മാപ്പ്‌...!

Anonymous said...

കോണ്ടലീസ റൈറ്റല്ല, റൈസ്. ഇത് സാധാരണ കാലാവസ്തകളില് റംസ്ഫീല്ദില് വിള്യുന്നതാണ്. ഇടയ്കൊക്കെ ബുഷ് അല്ലെൻകിൽ കുറ്റിച്ചെടികളുണ്ടാവണമെന്നേയുള്ളൂ.