"ചെക്കന്‍ എന്റെയാ
അവന്‍ മിടുക്കനാ.
ഇത്തവണ ജയിച്ചില്ലേല്‍
പണ്ഡിറ്റുമാരുടെ പരമ്പരയാകാന്‍
വേറെ ചെലവന്മാര്‍ ചെരുപ്പിടും.
അവന്റെ അപ്പനെ അറിയുമല്ലോ?
ആള്‍ കിടിലനല്ലാരുന്നോ?
വെട്ടൊന്ന്.... തുണ്ട് രണ്ട്.
കൈയായാലും തലയായാലും
ജനനനിയന്ത്രണവിദ്യയായാലും
കക്ഷിക്ക് തുല്യമായിരുന്നു!
ഗ്ലൈഡറും ബുള്‍ഡൊസറും
ഒരു വീക്നെസ്സായിരുന്നല്ലോ?
ചേരിചേരായ്മയില്‍ പ്രതിഷേധിച്ച്
അതിയാനൊന്ന് ചൊമച്ചതിനെടേല്...
ബുള്‍ഡോസറിന്റെ ചക്രത്തിനെടേന്ന്
വാരിയെല്ലുകള്‍ എണ്ണിപ്പെറുക്കാന്‍
ബാക്കിയില്ലായിരുന്നെന്നത് വേറെ കാര്യം!
അല്ലെങ്കില്‍...
ചേരി ചേരാതിരുന്നാല്‍
നാടാകെ ചേരിയാവില്ലേ?
എന്റെ പൊന്നുമോന്‍
എന്ത് സനാതനം പറഞ്ഞെന്നാ?
ഒരു സമുദായക്കാര് മുഴുവന്‍
ഭീകരന്മാരാന്നോ... ശത്രുക്കാളാന്നോ...!
അവരെയെല്ലാം ഞങ്ങടെ ദേവപുഷ്പം
തൂങ്ങിനില്‍ക്കുന്ന തണ്ടുകൊണ്ട്
കഴുത്തു ഞെരിച്ച് കൊല്ലണമെന്നോ...!
അയ്യയ്യേ....
അങ്ങനല്ല അവന്‍ പറഞ്ഞെ!
പൂനൂലുകൊണ്ട് ദേശീയത ബന്ധിച്ച്
ആ പിതൃശൂന്യന്മാരെടെ ആസനത്തില്‍ .....
ബ്രഹ്മോസ് മിസൈല്‍ ഫിറ്റ് ചെയ്ത്
ആകാശത്തേക്കയക്ക് കൊളുത്തിവിടണമെന്നോ?
എന്റെ കുഞ്ഞ് എത്ര പാവം?
അവനെ ആ അയല്‍പക്ക ചാരന്മാര്
കൊല്ലാക്കൊല ചെയ്യാതിരുന്നാ മതിയാരുന്നു.
അവനെ തൊട്ടാല്‍ പോലീസിനും പൊള്ളും.
പണ്ട് പോലീസിനേം പട്ടാളത്തേം
വെറപ്പിച്ച രാജകുമാരന്റെ
പിങ്ങാമിയോടാ അവമ്മാരെടെ കളി.
സമാധാന സഞ്ചലനത്തിനു വന്ന
വെറും അരലക്ഷം പ്രക്ഷോഭകരെ
വെടിവയ്ക്കാന്‍ മുസ്ലീം പോലീസുകാര്‍!
പിന്നല്ലാതെ...
ഹിന്ദുപ്പോലീസ് അങ്ങനെ ചെയ്യുവോ?
ഓഹ്... സംസാരിച്ചിരുന്നതറിഞ്ഞില്ല
എന്റെ പപ്പി വെശന്ന് കരയുന്നത് കേട്ടില്ലേ?
പാവം...
അതിന് മാമും കൊടുത്ത്
പാടിയൊറക്കീട്ട് ഇപ്പോ വരാം..."
000
Showing posts with label വരുണന്‍. Show all posts
Showing posts with label വരുണന്‍. Show all posts
Sunday, March 29, 2009
Subscribe to:
Posts (Atom)